Wednesday, May 9, 2007

ശ്രീ ശങ്കരാചാര്യരും കഥകളും

ആചാര്യസ്വാമികളേ കുറിച്ച് താങ്കള്‍ക്ക് കേട്ടറിവുള്ള ഏത് കഥയും ഇവിടെ കുറിക്കാം .

സരസമായ ഒന്ന് .

ബ്രഹ്മചര്യ ഭിക്ഷയുടെ കാലം , ഒരു ദിവസം സ്വാമികള്‍ കുട്ടമന എന്ന ഒരു സമ്പന്ന ഗൃഹത്തില്‍ ഭിക്ഷക്കായി എത്തി . അഫ്ന്‍ നമ്പൂതിരി ആദരപൂര്‍വം സല്‍ക്കരിച്ചിരുത്തി പറ്ഞ്ഞൂ " ഇന്നൂ വടു വിന്ന് ഭിക്ക്ഷക്ക് വിശേഷം ആണ് , ഭാഗ്യായി അങ് എഴുന്നള്ളിയത് "

പിന്നീട് അകത്ത് പൊയി അഫന്നദ്ദ്യം മൃഷ്ടാന്നം ഭോജനം കഴിഞ്ഞ് തിരികെ ശങ്കരന്നടുത്ത് വന്ന് പറഞ്ഞൂ "അപകടായീ പഞ്ചാങഗം നോക്ക്മ്പോ കാണണൂ ഭിക്ഷയുടെ മുഹൂര്‍ത്തം കഴിഞ്ഞിരിക്കണൂ . ന്നാ നേരം കളയണ്ട് ഉണ്ണി നടന്നോളൂ , ഭിക്ഷ ഇനി പ്പൊ ഒരു നല്ല മുഹൂര്‍ത്തം വരുമ്പ ആവാം , എന്താപ്പൊ ചെയ്യാ "
വിശപ്പും , അവശ്യം ചമ്മലും ആയി ശങ്കരന്‍ പടി ഇറങ്ങി .
പടിയെത്തും മുന്‍പേ കാരണവരുടെ വിളി കേട്ടു "ഹേയ് ഉണ്ണീ വര്വാ വര്വാ , എങ്ങട്ടാ വിവരല്ല്യാത്ത ഈ അഫന്‍ , ഇയാളല്ലാ ഇവടെ കാര്യങ്ങള്‍ തീരുമാനിക്ക്യാ "

ശങ്കരന്ന് ശരിക്കും ആശ്വാസം ആയി , തിരികെ ചെന്നു . അത്ത്യാദരവോടെ കാരണവര്‍ ശങ്കരന്നേ ആവണപ്പലകയില്‍ ഇരുത്തി . ആ അപ്ഫാനെ വിളിച്ച് വരുത്തി കണക്കിന്ന് ശകാരിച്ചു "പ്പോയി പഞ്ചാങഗം ങട്ട് കൊണ്ടര്വാ "

വിശദമായി തലങ്ങും വിലങ്ങും കൂട്ടിയും കുറച്ചും വീണ്ടും വീണ്ടും നോക്കി ശങ്കരന്നേ നോക്കി പറ്ഞ്ഞു "ഏഭ്യനാച്ചാലും , ഇയ്യാള്‍ പറഞ്ഞതു ശര്യ്ന്ന്യാ , ഭിക്ഷേട മുഹൂര്‍ത്തം കഴിഞ്ഞിരിക്ക്ണൂ ".
പിന്നീട് കഥകേള്‍ക്കാന്‍ നിക്കാതെ ശങ്കരന്നും പടി ഇറങ്ങി .
ഇറങ്ങുന്നവശം ചെന്ന് ചാടിയത് , അഷ്ടിക്കായി ഭിക്ഷ കഴിഞ്ഞ് മടങ്ങുന്ന അകോര് നമ്പൂതിരിപ്പാടിന്റെ മുന്‍പില്‍ . അകോര് നമ്പൂതിരി നിസ്സംശയം ശങ്കരന്നേ കൂടെ കുട്ടി "കുട്ടമനക്കല് എന്തഅ ണ്ടവ്വാന്ന് നിശ്ശ്യം ണ്ട് ഏറെ ശ്ശീ ല്ലെങ്കിലും ഇതൊണ്ട് നമക്ക് ഇന്നത്തേടം അങ്ങട് കഴിക്കാം "

അകോര് ഊണും കഴിഞ്ഞിരുന്ന ഇരുവരും കേട്ടത് കുട്ടമനയില്‍ നിന്നുള്ള കൂട്ടകരച്ചില്‍ ആണ് . ആ ജ്ജ്യെഷ്ടാനുജന്മാര്‍ പെട്ടന്നങ്ട് മരിച്ചൂ . നാട്ട് മുറപ്പതിവില്‍ സ്വത്ത് പിന്നീട് അകോര് ലയിച്ചൂ . അങ്ങിനെ അകോര് ശങ്കരന്‍ അനുഗ്രഹിച്ച മന ആണത്രേ .

നാട്ടില്‍ ഒരു കേട്ട്കേള്‍വി പറഞ്ഞതാണേ .

ഇനി താങ്കളുടെ ഊഴം പറഞ്ഞോളു , പറഞ്ഞോളു ......

2 comments:

bhattathiri said...

Your article is excellant. The ancient (nearly 5000 years old) Indian philosophy of keepiing mind and body for the well being, has entered the managerial, medical and judicial domain of the world. Today it has found its place as an alternative to the theory of modern management and also as a means to bring back the right path of peace and prosperity for the human beings

Abha said...

Hello Aryadevi,
Very good article. Looking forward to more from you.

Regards,

Abha.